ടാറ്റ എ.ഐ.എ.യുമായി കരാറിലേര്‍പ്പെട്ട് ഫെഡറല്‍ ബാങ്ക്

ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ ബാങ്ക് കരാറില്‍ ഒപ്പിട്ടത്.

author-image
anumol ps
Updated On
New Update
federal bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 കൊച്ചി: ഫെഡറല്‍ ബാങ്ക് ടാറ്റ എ.ഐ.എ. ലൈഫ് ഇന്‍ഷുറന്‍സുമായി കരാറിലേര്‍പ്പെട്ടു. ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ ബാങ്ക് കരാറില്‍ ഒപ്പിട്ടത്.ഈ ബാങ്കഷ്വറന്‍സ് സഹകരണത്തിലൂടെ ടാറ്റ എ.ഐ.എ. ലൈഫ് ഇന്‍ഷുറന്‍സിന്റെ സേവനങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലഭിക്കുമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ പറഞ്ഞു. പെന്‍ഷന്‍ പദ്ധതികള്‍ക്കൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും വരുമാനം നല്‍കുന്ന നിക്ഷേപവും ആരോഗ്യ പരിരക്ഷയും ഒന്നിച്ച് ലഭിക്കുന്ന 'പരം രക്ഷക്' അടക്കമുള്ള പദ്ധതികളും ലഭ്യമാണ്.

 

federal bank tata aia