സ്ഥിരനിക്ഷേപങ്ങളുടെ റേറ്റിംഗ് ഉയർത്തി ഫെഡറൽ ബാങ്ക്

ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ 77 ശതമാനവും രണ്ട് കോടി രൂപയിൽ താഴെയാണ്. സ്ഥിരനിക്ഷേപം പുതുക്കുന്നതിന്റെ നിരക്ക് ഏകദേശം 35 ശതമാനമാണ്.

author-image
anumol ps
New Update
federal bank

 


കൊച്ചി: സ്ഥിരനിക്ഷേപങ്ങളുടെ റേറ്റിംഗ് ക്രിസിൽ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്. ബാങ്കിന്റെ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടേയും സർട്ടിഫിക്കറ്റ് ഒഫ് ഡെപ്പോസിറ്റുകളുടെയും റേറ്റിംഗ് നിലനിറുത്തി. വിവിധ ബിസിനസ് സാഹചര്യങ്ങളിൽ ആസ്തികളുടെ ഗുണനിലവാരം സുസ്ഥിരമാക്കിയതും വരുമാനം മെച്ചപ്പെടുത്തിയതുമാണ് റേറ്റിംഗ് കൂടാനിടയാക്കിയത്. ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ 77 ശതമാനവും രണ്ട് കോടി രൂപയിൽ താഴെയാണ്. സ്ഥിരനിക്ഷേപം പുതുക്കുന്നതിന്റെ നിരക്ക് ഏകദേശം 35 ശതമാനമാണ്.

fixed deposit federal bank