ബജാജ് അലയന്‍സ് ലൈഫുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്

ധാരണാപത്രം ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എം.ഡി.യും സി.ഇ.ഒ.യുമായ തരുണ്‍ ഛുഗിന് കൈമാറി.

author-image
anumol ps
New Update
federal bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ഒരുങ്ങി ഫെഡറല്‍ ബാങ്ക്. ഇടപാടുകാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും ധാരണപത്രത്തില്‍ ഒപ്പുവച്ചത്. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളും ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ധാരണാപത്രം ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എം.ഡി.യും സി.ഇ.ഒ.യുമായ തരുണ്‍ ഛുഗിന് കൈമാറി.

federal bank