യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: പരിഗണനയിലില്ലെന്ന് കേന്ദ്രം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഇടപാടുകളില്‍ വ്യാപാരികളും ബിസിനസ് സ്ഥാപനങ്ങളും പേമെന്റ് പ്രോസസിങ് കമ്പനിക്കുനല്‍കേണ്ട ഫീസാണ് എംഡിആര്‍.

author-image
Sneha SB
New Update
UPI

ന്യൂഡല്‍ഹി : 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പാക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഇടപാടുകളില്‍ വ്യാപാരികളും ബിസിനസ് സ്ഥാപനങ്ങളും പേമെന്റ് പ്രോസസിങ് കമ്പനിക്കുനല്‍കേണ്ട ഫീസാണ് എംഡിആര്‍. ഇങ്ങനെ ഫീസേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു.ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി. ഡിജിറ്റല്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

upi