/kalakaumudi/media/media_files/2025/10/02/steel-2025-10-02-16-15-53.jpg)
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവയ്ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും തീരുവ വര്‍ദ്ധനയിലേക്കെന്നു സൂചന. സ്റ്റീലിനും ഇരുമ്പ് ഉത്പന്ന .ങ്ങള്‍ക്കും യൂറോപ്പിലേക്കുള്ള ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്താനാണ് നീക്കം. യൂറോപ്യന്‍ കമ്മീഷന്‍ ഇതു സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും.
ആഭ്യന്തര സ്റ്റീല്‍ ഉത്പാദകരെ സംരക്ഷിക്കുന്നിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്‍ഡസ്ട്രി ചീഫ് സ്റ്റീഫന്‍ സെജോണ്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നതിലേക്ക് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ചര്‍ച്ച ആരംഭിച്ചത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിടുകയാണ് ഇതിലൂടെ ലക്ഷ്യം. നിശ്ചിത ക്വാട്ടയില്‍ കൂടുതല്‍ ഇറക്കുമതി ചെയ്താല്‍ ഉയര്‍ന്ന താരിഫ് നല്‍കേണ്ട സ്ഥിതിയുണ്ടാകും ഇത്തരത്തില്‍ ഒരു ആശയമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പരിഗണനയില്‍ ഉള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
