ഗുജറാത്ത് : ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാന്‍ഡെന്ന പദവി സ്വന്തമാക്കി ക്ഷീരോല്‍പ്പന്ന വിതരണക്കാരായ അമുല്‍. ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമുലിന്റെ ബ്രാന്‍ഡ് മൂല്യം 2023 ല്‍ നിന്ന് 11 ശതമാനം വര്‍ധിച്ചതോടെയാണ് ഈ നേട്ടം കരസ്ഥമാക്കാനായത്. ഏറ്റവും പുതിയ റാങ്കിംഗില്‍ 3.3 ബില്യണ്‍ ഡോളറാണ് അമൂലിന്റെ ബ്രാന്‍ഡ് മൂല്യം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അമൂല്‍ ഈ നേട്ടം നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ വെണ്ണ വിപണിയുടെ 85 ശതമാനം വിഹിതവും ചീസിന്റെ 66 ശതമാനം വിപണി വിഹിതവും അമൂലിന്റെ പക്കലാണ് . ഇതാണ് അമൂലിന്റെ പ്രധാന കരുത്ത്. 2022-23 ല്‍, അമുല്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയായ 72,000 കോടി രൂപ എന്ന നേട്ടം കൈവരിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18.5 ശതമാനം ആണ് വര്‍ധന. ബ്രാന്‍ഡ് മൂല്യം 7 ശതമാനം ഇടിഞ്ഞ് 20.8 ബില്യണ്‍ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള ഭക്ഷ്യ ബ്രാന്‍ഡ് എന്ന പദവി നെസ്ലെ നിലനിര്‍ത്തി.
അമുലിന് ഫുഡ് ബ്രാന്‍ഡ് പദവി
ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമുലിന്റെ ബ്രാന്‍ഡ് മൂല്യം 2023 ല്‍ നിന്ന് 11 ശതമാനം വര്‍ധിച്ചതോടെയാണ് ഈ നേട്ടം കരസ്ഥമാക്കാനായത്.
New Update
00:00
/ 00:00