പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 69,229.6 കോടി ഡോളറിലെത്തി. സെപ്റ്റംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 283.8 കോടി ഡോളറാണ് വർധിച്ചത്. 770.4 കോടി ഡോളർ കൂടി ഉയർന്നാൽ വിദേശനാണ്യ ശേഖരം 70,000 കോടി ഡോളർ എന്ന നാഴികക്കല്ലിലെത്തും.
റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് മൊത്തം ശേഖരത്തിൽ വിദേശനാണ്യ ആസ്തികൾ 205.7 കോടി ഡോളർ ഉയർന്ന് 60,568.6 കോടി ഡോളറിലെത്തി. സ്വർണ ശേഖരം 72.6 കോടി ഡോളർ വർധിച്ച് 6,360 കോടി ഡോളറായി.
ഡോളർ, യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയ പ്രധാന വിദേശ കറൻസികളും സ്വർണവും അടങ്ങുന്നതാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
