വിദേശ നാണയ ശേഖരം 67,085.7 കോടി ഡോളറില്‍

ജൂലായ് 19ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 67,085.7 കോടി ഡോളറിലെത്തി. മുമ്പ് ഇത്  400 കോടി ഡോളറായിരുന്നു.

author-image
anumol ps
New Update
foreign currency

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കോര്‍ഡ് കുതിപ്പില്‍. ജൂലായ് 19ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 67,085.7 കോടി ഡോളറിലെത്തി. മുമ്പ് ഇത്  400 കോടി ഡോളറായിരുന്നു. ജൂലായ് ഒന്‍പതിന് അവസാനിച്ച വാരത്തിലും വിദേശ നാണയ ശേഖരം 966.6 കോടി ഡോളര്‍ വര്‍ദ്ധനയോടെ 66,685.6 കോടി ഡോളറെന്ന റെക്കാഡിട്ടിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവില്‍ 132.9 കോടി ഡോളര്‍ ഉയര്‍ന്ന് 5,999.2 കോടി ഡോളറിലെത്തി. 

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് പ്രതികൂല സാഹചര്യങ്ങള്‍ നേരിടാനാണ് ഇന്ത്യ വിദേശ നാണയ ശേഖരം വര്‍ദ്ധിപ്പിക്കുന്നതെന്ന് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള ഡോളര്‍, യൂറോ, ഫ്രാങ്ക്, യെന്‍ തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം കഴിഞ്ഞ വാരം 257.8 കോടി ഡോളര്‍ ഉയര്‍ന്ന് 58,804.8 കോടി ഡോളറിലെത്തി.

foreign exchange