/kalakaumudi/media/media_files/2025/02/25/r5oteV7qIa2KlCJ7BnyZ.jpg)
Representational Image
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്ന തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്റ്റി ട്രെയ്‌നിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (ഫോസ്ടാക്) നിര്‍ബന്ധമാക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷണം പായ്ക്കു ചെയ്യുന്നതു മുതല്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കു വരെ ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം.
തൊഴിലാളികള്‍ക്ക് ശുചിത്വത്തിലും ഭക്ഷണ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും എഫ്എസ്എസ്എഐ പരിശീലനം നല്‍കും. പലഘട്ടങ്ങളായി മേഖലകള്‍ തിരിച്ചാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമെ ഫോസ്ടാഗ് ലഭിക്കൂ. തുടര്‍ന്നും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ഭാഗമായി തുടരുന്നതിന് ഫോസ്ടാഗ് നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കയ്യില്‍ ഗ്ലൗസ് ധരിക്കുക, ഭക്ഷണപ്പൊതികള്‍ സൂക്ഷിക്കുന്ന ബാഗുകളുടെ നിലവാരം, ഭക്ഷണപ്പൊതികളുടെ സുരക്ഷ എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടും. പരിശീലനത്തിന്റെ ഭാഗമായി ഭക്ഷണ വിതരണക്കാരുടെ ആരോഗ്യ പരിശോധനയടക്കമുള്ള കാര്യങ്ങളും ഉണ്ടാകും. ഫോസ്ടാഗ് ഇല്ലാത്ത ജോലിക്കാരെ ഉപയോഗിച്ച് ഭക്ഷണ ഡെലിവറി ജോലി ചെയ്താല്‍ കമ്പനിക്ക് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും എഫ്എസ്എസ്എഐ പറയുന്നു.