ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യംഗ് ലിയു ഇന്ത്യ സന്ദര്‍ശിക്കും

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സെമികോണ്‍ ഇന്ത്യ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവസാനമായി ഇന്ത്യയില്‍ എത്തിയത്.

author-image
anumol ps
New Update
young liu

young liu

Listen to this article
0.75x 1x 1.5x
00:00 / 00:00




ന്യൂഡല്‍ഹി: തായ്‌വാനീസ് ഇലക്ട്രോണിക് ഭീമനായ ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യംഗ് ലിയു ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. 
ജൂലൈ 4 ന് തായ്‌പേയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യ തായ്‌പേയ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മന്‍ഹര്‍സിന്‍ യാദവില്‍ നിന്ന് യംഗ് ലിയു പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സെമികോണ്‍ ഇന്ത്യ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവസാനമായി ഇന്ത്യയില്‍ എത്തിയത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 9-10 ബില്യണ്‍ ഡോളറാണ്. ഐഫോണ്‍ ഉല്‍പ്പാദന സൗകര്യം വിപുലീകരിക്കാനും എച്ച്‌സിഎല്‍ ഗ്രൂപ്പ്, ഇലക്ട്രിക് വാഹന നിര്‍മ്മാണ യൂണിറ്റ്, ആപ്പിള്‍ എയര്‍പോഡ്‌സ് എന്നിവയുമായി ചേര്‍ന്ന് ഒരു ചിപ്പ് പ്ലാന്റ് നിര്‍മ്മിക്കാനുമുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

young liu