അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ സ്‌ക്രീനിങ് ക്യാമ്പ് ' ഹൃദയാമൃതം'  6 ന്

കോഴിക്കോട്, മലപ്പുറം,കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ടെക്നോപോളിസിന്റെ സഹകരണത്തോടെ ക്യാമ്പ് നടത്തുന്നത്.

author-image
Anagha Rajeev
New Update
amrutha hospital camp

കോഴിക്കോട്: മലബാർ മേഖലയിലെ കുട്ടികൾക്കായി കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ  സൗജന്യ ഹൃദയശസ്ത്രക്രിയാ സ്‌ക്രീനിങ് ക്യാമ്പ് ' ഹൃദയാമൃതം 2024 ' സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 ന് രാവിലെ 9 മണി മുതൽ 3 വരെ വെള്ളിമാടുകുന്ന് അമൃതകൃപ സ്പെഷ്യാലിറ്റി ക്ലിനിക്കിലാണ് ക്യാമ്പ്. 

കോഴിക്കോട്, മലപ്പുറം,കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ടെക്നോപോളിസിന്റെ സഹകരണത്തോടെ ക്യാമ്പ് നടത്തുന്നത്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചി അമൃത ആശുപത്രിയിലെ  പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ എക്കോകാർഡിയോഗ്രാഫി ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും സൗജന്യമായിരിക്കും. ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ  ആവശ്യമായി വരുന്ന കുട്ടികൾക്ക്  കൊച്ചി  അമൃത ആശുപത്രിയിൽ ഇവ സൗജന്യമായി ലഭ്യമാക്കും. 

amrutha hospital

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി 9744894949, 8921508515 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കൊച്ചി അമൃത ആശുപത്രിയിൽ ഇതുവരെ ഹൃദയശസ്ത്രക്രിയ നടത്തിയ കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തു ചേരലും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.


അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ മലബാർ മേഖലയിൽ കഴിഞ്ഞ 15 വർഷമായി ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. മലബാർ മേഖലയിലെ കുട്ടികൾക്കായി കഴിഞ്ഞ വർഷം കോഴിക്കോട് സംഘടിപ്പിച്ച വിവിധ മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികളിൽ നൂറിലധികം പേർക്ക് കൊച്ചി അമൃത ആശുപത്രിയിൽ വച്ച്  ശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായി ചെയ്തു നൽകിയതായി  മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ഹാർട്ട് സർജറി വിഭാഗം മേധാവി ഡോ.പി.കെ ബ്രിജേഷ്, ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി ശ്രീകുമാർ, റോട്ടറി ക്ലബ് കൊച്ചിൻ ടെക്നോപോളിസ് പ്രസിഡന്റ് ജെറി തോമസ്,  വേണു താമരശ്ശേരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Amrita hospital