തീ പൊള്ളല്‍ മൂലം അംഗവൈകല്യം; സൗജന്യ സര്‍ജറി ക്യാമ്പ് ആസ്റ്റര്‍ മിംസില്‍

ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരൂര്‍ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളല്‍ മൂലം അംഗവൈകല്യം വന്നവര്‍ക്കു വേണ്ടിയുള്ള  സൗജന്യ സര്‍ജറി ക്യാമ്പ്  (burn to shine 24-25) ആരംഭിച്ചു.

author-image
Athira Kalarikkal
New Update
aster mims calicut

കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരൂര്‍ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളല്‍ മൂലം അംഗവൈകല്യം വന്നവര്‍ക്കു വേണ്ടിയുള്ള  സൗജന്യ സര്‍ജറി ക്യാമ്പ്  (burn to shine 24-25) ആരംഭിച്ചു. പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ക്കുള്ള (പോസ്റ്റ് ബര്‍ണ്‍ ഡിഫെര്‍മിറ്റി ) സര്‍ജറികള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്.

ആസ്റ്റര്‍ മിംസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന  ചടങ്ങ്  ഡോ. എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട് സി എം എസ് ഡോ.എബ്രഹാം മാമന്‍,  സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്, കരൂര്‍ വൈഷ്യ ബാങ്ക് എറണാകുളം ഡിവിഷണല്‍ ഹെഡ് ബിജു കുമാര്‍ എ , ബി എസ് എം എസ് സ്ഥാപക നിഹാരി മണ്ടാലി, എം ഇ സ് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. കുഞ്ഞഹമ്മദ് എം പി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ.സെബിന്‍ വി തോമസ്, ഡോ.സാജു നാരായണന്‍, ഡോ.നിഷാദ് കേരകട, ഡോ.കാര്‍ത്തിക് മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി അവസാന വാരം വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍  വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 7816079234

 

hospital aster mims calicut