മെഡിട്രിന ആശുപത്രിയിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ്; ഡോക്ടർമാരുടെ സേവനം ലഭ്യമാകും

സെപ്റ്റംബർ 25, 26 (വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ക്യാമ്പ് ഉൽഘാടനം ചെയ്യും. ​പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. എൻ. പ്രതാപ് കുമാർ (ചെയർമാൻ & എം.ഡി., മെഡിട്രിന ഗ്രൂപ്പ്

author-image
Shibu koottumvaathukkal
New Update
IMG-20250924-WA0025

തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പട്ടം പ്ലാമൂടുള്ള മെഡിട്രിന ആശുപത്രിയിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25, 26 (വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.മന്ത്രി  മുഹമ്മദ് റിയാസ് ക്യാമ്പ് ഉൽഘാടനം ചെയ്യും.

​പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. എൻ. പ്രതാപ് കുമാർ (ചെയർമാൻ & എം.ഡി., മെഡിട്രിന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്), ഡോ. എച്ച്. എൻ പ്രദീപ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.  

​ക്യാമ്പിലെ സേവനങ്ങൾ:

​ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, ഇ.സി.ജി. പരിശോധനകൾ എന്നിവ സൗജന്യമായിരിക്കും.

​ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 25 പേർക്ക്, 1400 രൂപ വില വരുന്ന എക്കോ, ടി.എം.ടി. ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമായി ലഭിക്കും.

​മറ്റുള്ളവർക്ക് ഈ ടെസ്റ്റുകൾക്ക് 50% ഇളവ് ലഭിക്കുന്നതാണ്.

​കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് ആൻജിയോഗ്രാം 7,000 രൂപയ്ക്കും, ആൻജിയോപ്ലാസ്റ്റി (ഒരു സ്റ്റെൻ്റ്) 1,00,000 രൂപയ്ക്കും ലഭ്യമാകും.

​മെഡിസെപ്, ഇ.എസ്.ഐ ഇൻഷുറൻസ് പരിരക്ഷയും ആശുപത്രിയിൽ ലഭിക്കും.

​കൂടുതൽ വിവരങ്ങൾക്കും, മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും 0471-2883000, 8139887732 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Meditrina hospital