/kalakaumudi/media/media_files/2025/09/26/img-20250926-wa0023-2025-09-26-18-21-37.jpg)
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിട്രീന ആശുപത്രിയിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 25, 26 തീയതികളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ആരോഗ്യമേഖലയിൽ ഇത്തരം മെഡിക്കൽ ക്യാമ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, തലസ്ഥാന നഗരിയിലെ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനകരമായ ഈ സംരംഭം സംഘടിപ്പിച്ച മെഡിട്രീന ആശുപത്രി മാനേജ്‌മെന്റിനെ അഭിനന്ദിച്ചു. ഡോ. അശോകൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ, പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സാരഥിയുമായ ഡോ. എൻ. പ്രതാപ് കുമാർ അധ്യക്ഷനായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/09/26/img-20250926-wa0005-2025-09-26-18-22-37.jpg)
ക്യാമ്പിന് ഡോ. പ്രതാപ് കുമാർ, ഡോ. സുനിത വിശ്വനാഥൻ, ഡോ. പ്രദീപ് എച്ച്.എൻ, ഡോ. ഗീതപ്രിയ, ഡോ. അച്യുത് എസ്. ഗോപാൽ എന്നീ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകി. ഉദ്ഘാടകനായി എത്തിയ മന്ത്രിക്ക് മെഡിട്രീനയുടെ സ്നേഹോപഹാരം ഗ്രൂപ്പ് സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ് സമ്മാനിച്ചു.
ക്യാമ്പിലെ സൗകര്യങ്ങൾ:
* ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ബി.പി., ഷുഗർ, ഇ.സി.ജി. പരിശോധനകൾ സൗജന്യമായിരുന്നു.
* ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 25 പേർക്ക്, 1400 രൂപ വില വരുന്ന എക്കോ, ടി.എം.ടി. ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമായി നൽകി.
* മറ്റുള്ളവർക്ക് ഈ ടെസ്റ്റുകൾക്ക് 50% ഇളവ് ലഭിച്ചു.
കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് ആൻജിയോഗ്രാം 7,000 രൂപയ്ക്കും, ആൻജിയോപ്ലാസ്റ്റി (ഒരു സ്റ്റെൻ്റ്) 1,00,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
