/kalakaumudi/media/media_files/2025/07/05/1df-2025-07-05-20-45-48.jpg)
പാരീസ്: ഫ്രാന്‍സിലെ ടൂളൂസിന്റെ സമീപനഗരമായ ബ്ലാഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസും മലേഷ്യ എയര്‍ലൈന്‍സും തമ്മില്‍ ചരിത്രപ്രധാനമായ കരാറില്‍ ഏര്‍പ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് യൂറോപ്പ് കടുത്ത തീരുവകള്‍ നേരിടേണ്ടി വരുമെന്നതിനാല്‍, ഫ്രാന്‍സും ഏഷ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ പ്രാധാന്യം ഇത്തരം കരാറുകള്‍ എടുത്തുകാണിക്കുന്നുവെന്ന് മാക്രോണ്‍ പറഞ്ഞു.
തീരുവ പ്രശ്‌നത്തില്‍ നിര്‍ണായക സാഹചര്യത്തിലൂടെ അമേരിക്കയും യൂറോപ്പും കടന്നുപോകുന്ന സാഹചര്യത്തില്‍ വ്യോമഗതാഗത ഊര്‍ജ്ജ ലവിതരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കരാര്‍ യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ ദീര്‍ഘദൂര വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ മലേഷ്യന്‍ ഏവിയേഷന്‍ ഗ്രൂപ്പില്‍ നിന്ന് ലഭിച്ചതായി എയര്‍ബസ് അധികൃതയരും വ്യക്തമാക്കി.