പുതുവര്‍ഷം വിനോദസഞ്ചാര  മേഖലയ്ക്ക് പുത്തനുണര്‍വേകും

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനുവരി രണ്ടുവരെ ബുക്കിംഗ് പൂര്‍ണമാണ്. കൊച്ചി, കോവളം എന്നിവിടങ്ങളിലാണ് ന്യൂഇയര്‍ പാര്‍ട്ടികള്‍ കൂടുതലായും നടക്കുന്നത്.

author-image
Athira Kalarikkal
New Update
Kerala

Representational Image

തിരുവനന്തപുരം: പ്രതിസന്ധികളില്‍ ഉഴലുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ക്രിസ്മസും പുതുവര്‍ഷവും പുത്തന്‍ ഉണര്‍വേകും. ഡിസംബര്‍ പകുതിയോടെ ആരംഭിച്ച വിനോദസഞ്ചാരികളുടെ വരവ് ജനുവരി പകുതി വരെ ഇതേരീതിയില്‍ മുന്നേറുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനുവരി രണ്ടുവരെ ബുക്കിംഗ് പൂര്‍ണമാണ്. കൊച്ചി, കോവളം എന്നിവിടങ്ങളിലാണ് ന്യൂഇയര്‍ പാര്‍ട്ടികള്‍ കൂടുതലായും നടക്കുന്നത്. മൂന്നാര്‍, വയനാട് മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സമാന രീതിയില്‍ തന്നെയാണ്.

തിരക്ക് കൂടിയതോടെ ഹോട്ടല്‍ മുറികളുടെ വാടകയും വര്‍ധിച്ചിട്ടുണ്ട്. മൂന്നാറില്‍ 15 മുതല്‍ 30 ശതമാനം വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയിലെയും കോവളത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോംസ്റ്റേ നിരക്കുകളിലും പ്രകടമായ മാറ്റമുണ്ട്. ജനുവരി 15 വരെ നല്ലരീതിയില്‍ ബുക്കിംഗ് ഉണ്ടെന്നാണ് ഹോംസ്റ്റേ നടത്തിപ്പുകാരും പറയുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദേശ സഞ്ചാരികളുടെ വരവില്‍ ഡിസംബറില്‍ കുറവുണ്ട്. ജനുവരി മുതല്‍ വിദേശികളുടെ വരവ് കൂടുമെന്ന പ്രതീക്ഷയിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍.

kerala tourism new year