ധന സമാഹരണത്തിന് ഒരുങ്ങി ജിയോജിത്

2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 93,000 കോടി രൂപയാണ്.

author-image
anumol ps
New Update
geojit

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: നിക്ഷേപസേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ധന സമാഹരണത്തിന് ഒരുങ്ങുന്നു. പ്രിഫറന്‍ഷ്യല്‍ ഓഹരികളിറക്കിയോ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിയോ റൈറ്റ്സ് ഇഷ്യു വഴിയോ ഫണ്ട് സമാഹരിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഫണ്ട് സമാഹരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊച്ചി ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 

ജൂലൈ 13ന് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കമ്പനി ഇതിനുള്ള അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ 2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ പ്രവര്‍ത്തന ഫലങ്ങളും ഡയറക്ടര്‍മാരുടെ അനുമതിക്കായി സമര്‍പ്പിക്കും.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജിയോജിത്തിന്റെ ലാഭം 48 ശതമാനം ഉയര്‍ന്ന് 149 കോടി രൂപയായിരുന്നു. കമ്പനിയുടെ സംയോജിത വരുമാനം 39 ശതമാനം വര്‍ധിച്ച് 624 കോടി രൂപയിലുമെത്തിയിരുന്നു. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 93,000 കോടി രൂപയാണ്.

geojit