കൊച്ചി: ആര്‍.ടി.എക്‌സ്. എ.ഐ. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ആഗോള കമ്പനിയായ എന്‍വീഡിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി.
'മേക്ക് ഇന്‍ ഇന്ത്യ' പ്രകാരം തദ്ദേശീയമായാണ് കമ്പനി കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച് എന്‍വീഡിയ ധാരണയിലെത്തിയ ആറു കമ്പനികളിലൊന്ന് കേരളം ആസ്ഥാനമായുള്ള ജെനസിസ് ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. കാര്യക്ഷമായി പ്രവര്‍ത്തിക്കുന്ന ആര്‍.ടി.എക്‌സ്. സ്റ്റുഡിയോ വര്‍ക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തി 3ഡി റെന്‍ഡറിങ്, വീഡിയോ എഡിറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കോണ്‍ടെന്റ് ക്രിയേഷന്‍ എന്നിവ സുഗമമാക്കി, പ്രവര്‍ത്തനച്ചെലവ് കുറച്ച്, ഇന്ത്യന്‍ കംപ്യൂട്ടര്‍വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ എന്‍വീഡിയ ലക്ഷ്യമിടുന്നത്.