ജിയോജിത്തിന്റെ  മൂന്നാംപാദ  വരുമാനം ഉയര്‍ന്നു

കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2024-25 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദ ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്.

author-image
Athira Kalarikkal
New Update
GEOJIT

Representational Image

കൊച്ചി:  കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2024-25 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദ ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 37.91 കോടി രൂപയില്‍ നിന്ന് ലാഭം 37.05 കോടിയായി കുറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലെ 57.42 കോടിയുമായി നോക്കുമ്പോള്‍ 35 ശതമാനം ഇടിവുണ്ട്.കമ്പനിയുടെ സംയോജിത വരുമാനം ഇക്കാലയളവില്‍ 153.92 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ന്ന് 172.11 കോടിയായി. തൊട്ട് മുന്‍ പാദത്തിലെ 218.55 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ 21 ശതമാനമാണ് ഇടിവ്.നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം  അഞ്ച് ശതമാനം വര്‍ധിച്ച് 64.24 കോടി രൂപയായി.

 

business geojit