കൊച്ചി: ഫ്‌ലെക്‌സി ക്യാപ് പോര്‍ട്ട്‌ഫോളിയോ അവതരിപ്പിച്ച് ജിയോജിത്. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന (പി.എം.എസ്.) വിഭാഗമാണ് നിക്ഷേപകര്‍ക്കായി 'ബീക്കണ്‍' എന്ന പേരില്‍ ഫ്‌ലെക്‌സി ക്യാപ് പോര്‍ട്ട്‌ഫോളിയോ അവതരിപ്പിച്ചത്. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ അനുപാതങ്ങളില്‍ മുന്‍നിര, മധ്യനിര, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഫ്‌ലെക്‌സി ക്യാപ് പദ്ധതികള്‍. നിക്ഷേപകര്‍ക്ക് വിവിധ വിപണിമൂല്യത്തിലുള്ള കമ്പനികളില്‍ ഒരുമിച്ച് നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്ന തരത്തിലാണ് ബീക്കണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.