ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മൈക്രോ ബാങ്കിങ്, ഫിനാന്‍സ്, ഐ.ടി., എച്ച്.ആര്‍. മേഖലകളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

author-image
anumol ps
New Update
george

ജോര്‍ജ് കളപറമ്പില്‍ ജോണ്‍



 

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ജോര്‍ജ് കളപറമ്പില്‍ ജോണിനെ നിയമിക്കും. നിയമനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. 

മൈക്രോ ബാങ്കിങ്, ഫിനാന്‍സ്, ഐ.ടി., എച്ച്.ആര്‍. മേഖലകളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. ജോര്‍ജ് ഇസാഫ് ബാങ്കിന്റെ മൈക്രോ ഫിനാന്‍സ് ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ബിറ്റ്സ് പിലാനിയില്‍നിന്ന് ഫിന്‍ടെക്കില്‍ എം.ബി.എ.യും പുണെ സര്‍വകലാശാലയില്‍നിന്ന് എം.എസ്.ഡബ്ല്യു.വും നേടിയിട്ടുണ്ട്.

 

Executive Director george kalaparambil john esaf small finance bank