അനന്ത് അംബാനിക്ക് ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം

വന്യജീവി സംരക്ഷണ രംഗത്ത് ഭാരതം മുന്നോട്ടുവെക്കുന്ന പുതിയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണ് പുരസ്‌കാരം. ഏഷ്യയില്‍ നിന്നും ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയാണ് അനന്ത്.

author-image
Biju
New Update
anand

മുംബൈ: വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തി ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി നല്‍കുന്ന ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിന് അര്‍ഹനായി അനന്ത് അംബാനി. വന്യജീവി സംരക്ഷണരംഗത്ത് അനന്ത് അംബാനി സ്ഥാപിച്ച 'വന്‍താര' എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

വന്യജീവി സംരക്ഷണ രംഗത്ത് ഭാരതം മുന്നോട്ടുവെക്കുന്ന പുതിയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണ് പുരസ്‌കാരം. ഏഷ്യയില്‍ നിന്നും ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയാണ് അനന്ത്. ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി കൂടി അദ്ദേഹം ഇതിലൂടെ സ്വന്തമാക്കി.

മൃഗക്ഷേമ, സംരക്ഷണ രംഗത്തെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അംഗീകാരങ്ങളിലൊന്നാണ് ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസകാരം. മൃഗങ്ങളുടേയും മനുഷ്യരുടേയും ക്ഷേമത്തിനായി ആഗോളതലത്തില്‍ പരിവര്‍ത്തനാത്മകമായ സ്വാധീനം സൃഷ്ടിച്ച വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 1877-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ അന്താരാഷ്ട്ര വിഭാഗമായ ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. മൃഗക്ഷേമ രംഗത്തെ ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ സ്ഥാപനങ്ങളിലൊന്നു കൂടിയാണ് ഇവര്‍.

ഹോളിവുഡ് ഇതിഹാസങ്ങളായ ഷേര്‍ളി മക്ലെയ്ന്‍, ജോണ്‍ വെയ്ന്‍, ബെറ്റി വൈറ്റ് എന്നിവരും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോണ്‍ എഫ്. കെന്നഡി, ബില്‍ ക്ലിന്റണ്‍ എന്നിവരും ഈ പുരസ്‌കാരം നേരത്തെ ലഭിച്ച വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള പ്രമുഖരുടെ ഇടയിലേക്കാണ് അനന്ത് അംബാനിയും തിരഞ്ഞെടുക്കപ്പെട്ടത് വന്‍താരയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ലോകോത്തര അംഗീകാരമാണ് ഈ പുരസ്‌കാരം.