ഓണത്തിന് 225 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് ഗോദ്റെജ്

ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം മഹാരാജ ഓഫറും കമ്പനി പ്രഖ്യാപിച്ചു. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്റെജ് അപ്ലയന്‍സസുകള്‍ നേടാം.

author-image
anumol ps
New Update
godrej

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: ഈ ഓണക്കാലത്ത് 225 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് ഗൃഹോപകരണ നിര്‍മാതാക്കളായ ഗോദ്റെജ് അപ്ലയന്‍സസ്.
കഴിഞ്ഞ ഓണത്തിന് 150 കോടി രൂപയുടെ വില്പനയാണ് കമ്പനി നേടിയത്. ഓണത്തിന്റെ ഭാഗമായി നിര്‍മിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യാ പിന്തുണയുള്ള വിപുലമായ ഉത്പന്ന നിരയും നിരവധി ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. 400 പ്ലസ് ലിറ്റര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, വലിയ 10 കെ.ജി. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍, 2.5 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ പുതിയ ഉത്പന്ന നിരയില്‍ പെടുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം മഹാരാജ ഓഫറും കമ്പനി പ്രഖ്യാപിച്ചു. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്റെജ് അപ്ലയന്‍സസുകള്‍ നേടാം. ഇതിനായി ഉപഭോക്താക്കള്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുകയും ലക്കി ഡ്രോയില്‍ പങ്കെടുക്കുകയും വേണം. ഉപഭോക്താക്കള്‍ക്ക് 12,000 രൂപ വരെയുള്ള കാഷ്ബാക്ക്, രണ്ടുവര്‍ഷ ദീര്‍ഘിപ്പിച്ച വാറന്റി, സീറോ ഡൗണ്‍പെയ്മെന്റ് വായ്പ, ഈസി ഇ.എം.ഐ. തുടങ്ങിയവയും ലഭ്യമാണ്.



godrej onam