ന്യൂഡല്‍ഹി: സ്വര്‍ണം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ ഇ-വേ ബില്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണത്തിന് നേല്‍ ഇനിയും നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചിട്ടും വില, 2024ല്‍ 30% വരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്വര്‍ണവില നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെട്ടേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. എന്നാല്‍, ആഭ്യന്തര സ്വര്‍ണവില നിയന്ത്രിക്കാന്‍ തല്‍കാലം ഉദ്ദേശ്യമില്ലെന്നും അതേസമയം, സ്വര്‍ണവിലയെ സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ എച്ച്‌യുഐഡി മാനദണ്ഡം ബിഐസ് നടപ്പാക്കിയിട്ടുണ്ട്. വിപണിയിലെ മറ്റ് അനാരോഗ്യപ്രവണതകള്‍ക്ക് തടയിടാന്‍ കോംപറ്റീഷന്‍ കമ്മിഷനും ഇടപെടുന്നുണ്ട്. റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ആഭ്യന്തരവിലയെ സ്വാധീനിക്കില്ല. കരുതല്‍ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയില്‍ നിന്ന് നേരിട്ടാണ് റിസര്‍വ് ബാങ്കിന്റെ വാങ്ങല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202324) വിദേശനാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് മുന്‍വര്‍ഷത്തെ 7.81 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായി വര്‍ധിച്ചെന്നും സഹമന്ത്രി പറഞ്ഞു.
ഇതുപ്രകാരമാണ് കഴിഞ്ഞദിവസം സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ സംബന്ധിച്ചവിജ്ഞാപനം പുറത്തിറക്കിയതും. സംസ്ഥാനത്ത് പല ഇടങ്ങളിലും സ്വര്‍ണത്തിന് വ്യത്യസ്ത വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുമൂലം തന്നെ വ്യാപാരികളുടെയും ഉപഭോക്താക്കളുടെ ഇടയിലും ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏകീകൃത വില കൊണ്ടുവരാന്‍ വ്യാപാരികളഉടെ അസോസിയേഷന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.