/kalakaumudi/media/media_files/2025/12/24/godl-price-hike-kalakaumudi-2025-12-24-21-23-56.jpg)
സ്വര്‍ണ വില മുകളിലേക്ക് കുതിച്ചുയരുന്നു. മലയാളി ആശങ്കയിലാണ്. കേരളത്തില്‍ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്നു. ഇനിയും സ്വര്‍ണ വില ഉയരും എന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ ഏറ്റവും അധികം സ്വര്‍ണം വില്‍ക്കുന്നത് കേരളത്തിലാണ്. പ്രതിവര്‍ഷം കേരളത്തില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ അളവ് അമ്പരപ്പിക്കുന്നതാണ്. 150 ടണ്ണോളം സ്വര്‍ണമാണ് ഓരോ വര്‍ഷവും കേരളത്തില്‍ വില്‍ക്കുന്നത്. ഓരോ ദിവസവും ഏതാണ് 350 കോടി രൂപയുടെ സ്വര്‍ണ വില്‍പ്പനയാണ് നടക്കുന്നത് എന്നാണ് കണക്ക്.
എന്താണ് സ്വര്‍ണ വില ഉയരാന്‍ കാരണം? കഴിഞ്ഞ 2 വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. കോവിഡും റഷ്യ-യുക്രൈന്‍ യുദ്ധവുമെല്ലാം സ്വര്‍ണ വില ഉയര്‍ത്തിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രംപിന്റെ താരിഫ് നയവും വിലയെ സ്വാധീനിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിലെ പലിശ കുറയ്ക്കല്‍ പ്രഖ്യാപനവും ഈ സ്വര്‍ണ വില ഉയരലിന് കാരണമായിട്ടുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുളള നേട്ടം കുറയും. മറ്റു നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം കുറയുന്നതിനാല്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണ നിക്ഷേപം കൂട്ടും. ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും സ്വാഭാവികമായും സ്വര്‍ണ വിലയെ സ്വാധീനിക്കുകയും ചെയ്തു. ഡോളറിന്റെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തിന്റെ തിളക്കം കൂട്ടി.
ഈ വര്‍ഷം ഓഹരി വിപണിയിലുണ്ടായ മുരടിപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചതായി വിദഗ്ധര്‍ പറയുന്നു. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടയാക്കി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയായി. ഈ വര്‍ഷം രൂപയുടെ മൂല്യം അഞ്ചു ശതമാനത്തിലധികമാണ് താഴ്ന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
