എങ്ങോട്ടാണ് പൊന്നേ? വീണ്ടും സർവ്വകാല റെക്കോർഡിൽ സ്വർണവില

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്.ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.

author-image
Greeshma Rakesh
New Update
gold-price

gold price hike in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്.ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.2023 ഏപ്രിൽ എട്ടിന് 44640 രൂപയായിരുന്നു സ്വർണ്ണവില പവന്. 7,880 രൂപയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത്. 

അന്താരാഷ്ട്ര സ്വർണവില ഈ കാലയളവിൽ 350 ഡോളറിലേറെ കൂടിയിരുന്നു.രൂപയുടെ വിനിമയ നിരക്കും ദുർബലമായി.അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്യുമ്പോൾ 2303 ഡോളറായി താഴ്ന്നിരുന്നു.തിങ്കളാഴ്ച രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണവില 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് തിങ്കളാഴ്ച വിലവർധനവ് ഉണ്ടായത്.

സ്വർണ്ണവില കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 10 ലക്ഷം രൂപയ്ക്ക് സ്വർണ്ണം വാങ്ങിക്കുമ്പോൾ 20 പവൻ ലഭിക്കുമായിരുന്നെങ്കിൽ ഇപ്പോൾ 17 പവൻ മാത്രമാണ് ലഭിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. ഗ്രാമിന് 103 രൂപയാണ് വില.

 

kerala gold rate Todays Gold price