രക്ഷയില്ല; സംസ്ഥാനത്ത് 54,000 കടന്ന് സ്വർണവില,19 ദിവസത്തിനിടെ കൂടിയത് 4,160 രൂപ

19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.തിങ്കളാഴ്ച 53,640 രൂപയായിരുന്നു ഒരു പവൻറെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി.

author-image
Greeshma Rakesh
New Update
gold price

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയാണ് വില. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്.മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.തിങ്കളാഴ്ച 53,640 രൂപയായിരുന്നു ഒരു പവൻറെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി.

ഈ മാസത്തെ സ്വർണ വില:ഏപ്രിൽ 1: 50880

ഏപ്രിൽ 2: Rs. 50,680 (ഈ മാസത്തെ ഏറ്റവും കുറവ്)

ഏപ്രിൽ 3: 51280

ഏപ്രിൽ 4: 51680

ഏപ്രിൽ 5: 51320

ഏപ്രിൽ 6: 52280

ഏപ്രിൽ 7: 52280

ഏപ്രിൽ 8: 52520

ഏപ്രിൽ 9: 52800

ഏപ്രിൽ 10: 52880

ഏപ്രിൽ 11: 52960

ഏപ്രിൽ 12: 53,760

ഏപ്രിൽ 13: Rs. 53,200

ഏപ്രിൽ 14: Rs. 53200

ഏപ്രിൽ 15: Rs. 53640

ഏപ്രിൽ 16: Rs. 54,360 (ഈ മാസത്തെ ഏറ്റവും കൂടുതൽ)

 

 

Gold price hike Gold price kerala