/kalakaumudi/media/media_files/2026/01/29/gold-price-hike-kalakaumudi-2026-01-29-12-35-21.jpg)
സ്വര്‍ണ്ണവിലയില്‍ റെക്കോഡ് വര്‍ദ്ധനവ്. വ്യാഴാഴ്ച ഒറ്റദിവസം കൊണ്ട് കേരളത്തില്‍ കൂടിയത് പവന് 8,640 രൂപയാണ്. ഗ്രാമിന് 1,080 രൂപയാണ് കൂടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും വില വര്‍ദ്ധനവ് സ്വര്‍ണ്ണത്തിന് ഉണ്ടാകുന്നത്.
പവന് 1,31,160 രൂപയായി. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ വില 1.50 ലക്ഷം രൂപയായി ഉയരും.
സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വില 500 ഡോളറിലേറെ വര്‍ദ്ധിച്ചതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇനിയും വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
