കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സ്വര്‍ണവില പവന് 54,000 രൂപയിലെത്തി. ശനിയാഴ്ച 520 രൂപ ഉയര്‍ന്ന് വില 54,120 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,765 രൂപയായി.

author-image
anumol ps
New Update
gold price

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സ്വര്‍ണവില പവന് 54,000 രൂപയിലെത്തി. ശനിയാഴ്ച 520 രൂപ ഉയര്‍ന്ന് വില 54,120 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,765 രൂപയായി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ 7ന് ശേഷം പവന്‍ വില 54,000 രൂപ കടന്നതും ആദ്യമാണ്. ജൂലൈ ഒന്നിലെ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതേസമയം സംസ്ഥാനത്തെ് വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വില 98 രൂപയായി. 

സെപ്തംബറില്‍ പ്രതീക്ഷിക്കുന്ന യുഎസ് ഫെഡ് പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുക. ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിന് വീണ്ടും കുതിപ്പുണ്ടാക്കിയേക്കുമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.

 

gold rate