തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു. തിങ്കളാഴ്ച 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയിലെത്തി. നാലു ദിവസത്തിനിടെ 1,400 രൂപയുടെ വര്‍ധനവാണ് വിലയിലുണ്ടായത്. 6,880 രൂപയാണ് ഗ്രാമിന്.
വെള്ളിയാഴ്ച പവന്റെ വിലയില്‍ 960 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാകട്ടെ 320 രൂപയും കൂടി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 73,680 രൂപ നിലവാരത്തിലാണ്.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ഇവിടെയും പ്രതിഫലിച്ചത്. 2,588.81 ഡോളര്‍ നിലവാരത്തിലാണ് സ്പോട് ഗോള്‍ഡ് വില. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 2,600 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.