വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

പവന് ശനിയാഴ്ച 600 രൂപ വര്‍ധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് ശനിയാഴ്ച 600 രൂപ വര്‍ധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കൂടിയത്. 6960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ വെള്ളിയാഴ്ച ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തിയിരുന്നു.

gold rate