സ്വർണവിലയിൽ നേരിയ ഇടിവ്

ഒരു പവൻ സ്വർണത്തിന് തിങ്കളാഴ്ച 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 56640  രൂപയാണ്. 

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് തിങ്കളാഴ്ച 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 56640  രൂപയാണ്. 

ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം നടന്നത്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് 7080 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5860 രൂപയാണ്.  

gold rate