തിരുവനന്തപുരം: മൂന്ന് ദിവസത്തിനിടെ വീണ്ടും സംസ്ഥാനത്തെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. പവന് 400 രൂപയാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ 56,800 രൂപയാണ് ബുധനാഴ്ചത്തെ ഒരു പവന്റെ വിപണിയിലെ വില. ചൊവ്വാഴ്ച 56,400 രൂപയായിരുന്നു പവന്റെ വില.
ഗ്രാമിന്റെ വിലയിലും നേരിയ വര്‍ധന ഉണ്ട്. ഗ്രാമിന് 50 രൂപ കൂടി 7100 രൂപയായി. സെപ്റ്റംബര്‍ 27ന് റെക്കോഡ് നിലവാരമായ 56,800 ലെത്തിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയതോതില്‍ വില കുറഞ്ഞിരുന്നു.
ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കലുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 2,659 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.