പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോർഡിട്ട് സ്വർണവില. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില 56,000 രൂപ പിന്നിട്ടു. വ്യാഴാഴ്ച സ്വർണവില പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 56880 രൂപയിലാണ് വിപണിയിൽ വ്യാപാരം നടത്തുന്നത്. ഗ്രാമിന് പത്തുരൂപ വർധിച്ചു. 7110 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ ദിവസം 56,800 രൂപയായി ഉയർന്ന് റെക്കോർഡിട്ട സ്വർണവില തുടർന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച മുതൽ സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമാകുന്നത്. മെയിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തി കഴിഞ്ഞ ആഴ്ച മുതൽ സ്വർണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുകയാണ്.