കുതിപ്പ് തുടർന്ന് സ്വർണവില

വെള്ളിയാഴ് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി.

author-image
anumol ps
New Update
gold-price

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.  57,000 എന്ന റെക്കോർഡിലെത്താൻ ഇനി 40 രൂപയുടെ അകലം മാത്രമാണ് ഉള്ളത്. വെള്ളിയാഴ് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി.

അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് വരുന്നത്.

gold rate