തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
റെക്കോർഡുകൾ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വർണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയർന്നാണ് സ്വർണവില റെക്കോർഡിട്ടത്. തുടർന്ന് ശനിയാഴ്ച വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.
57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ കഴിഞ്ഞ ദിവസം മുതലാണ് സ്വർണവില കുറയാൻ തുടങ്ങിയത്. മെയിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതൽ സ്വർണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.