തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,200 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
റെക്കോർഡുകൾ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതൽ സ്വർണവില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയർന്നാണ് സ്വർണവില റെക്കോർഡിട്ടത്. തുടർന്ന് ശനിയാഴ്ച വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതലാണ് വില കുറയാൻ തുടങ്ങിയത്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. മെയിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതൽ സ്വർണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചത്.