സ്വർണവിലയിൽ വർധന

എന്നാൽ വെള്ളിയാഴ്ച ഒറ്റയടിക്ക് 560 രൂപ ഉയർന്ന് സ്വർണവില തിരിച്ചുകയറുകയായിരുന്നു. 56,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

author-image
anumol ps
New Update
gold-price

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തിരിച്ചുകയറി സ്വർണവില. ഈ മാസം നാലിന് 56,960 രൂപയായി ഉയർന്ന് റെക്കോർഡ് ഇട്ട സ്വർണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച ഒറ്റയടിക്ക് 560 രൂപ ഉയർന്ന് സ്വർണവില തിരിച്ചുകയറുകയായിരുന്നു. 56,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

റെക്കോർഡുകൾ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതൽ സ്വർണവില കുറയാൻ തുടങ്ങിയത്. തിങ്കളാഴ്ച മുതലാണ് വില കുറഞ്ഞത്. നാലുദിവസത്തിനിടെ 760 രൂപയാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും തിരിച്ചുകയറിയത്. മെയിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതൽ സ്വർണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചത്.

gold rate