/kalakaumudi/media/media_files/nFRRX6OcLZDl0SNm6QqF.jpg)
gold price
തിരുവനന്തപുരം: ഒരാഴ്ചത്തെ കുതിപ്പിനൊടുവിൽ സ്വർണ വിലയിൽ നേരിയ ഇടിവ്.വെള്ളിയാഴ്ച സർവ്വകാല റൊക്കോർഡിൽ എത്തിയ സ്വർണവിലയിൽ ശനിയാഴ്ച 560 രൂപയാണ് ഇടിഞ്ഞത്.ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി നിരക്ക് 6,650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തന്റെ വില 5,560 രൂപയാണ്. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.