സ്വർണ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു ഇനി സ്വർണം വാങ്ങാൻ ഇത്തിരി വിയർക്കും

ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്.

author-image
Anitha
New Update
jskwh

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760  രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000  കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107  രൂപയാണ്. 

അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3300 ഡോളർ കടന്ന് മുന്നോട്ടു നീങ്ങിയാൽ 3500 ഡോളർ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില വർദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്.  

gold rate latest Gold Rate Kerala gold rate