തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 73000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,120 രൂപയാണ്.
നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് കുത്തനെ സ്വർണവില ഇടിഞ്ഞത്. മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ് ഉണ്ടായാത്. ഇപ്പോൾ വീണ്ടും സ്വർണവില കുറഞ്ഞപ്പോൾ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7435 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
