സ്വർണ വില കുത്തനെ ഇടിഞ്ഞു, വിവാഹ പാർട്ടികൾക്ക് ഇനി സ്വർണമണിയാം

വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയാണ്.  ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില ഇന്നലെ റെക്കോർഡ് വിലയിലായിരുന്നു.

author-image
Anitha
New Update
bjshiwj

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. 10 പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്.

വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയാണ്. 

ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില ഇന്നലെ റെക്കോർഡ് വിലയിലായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങിയതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം.

മാത്രമല്ല, രൂപ വളരെ കരുത്തായി 84. 95 ലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര സ്വർണ്ണവില ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ്  രേഖപ്പെടുത്തിയത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6880  രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106  രൂപയാണ്. 

 

Gold Rate Today Gold Rate Kerala gold rate