സ്വർണ വില ഉയർന്നു തന്നെ : എട്ട് ദിവസംകൊണ്ട് 2,600  രൂപ വർദ്ധിച്ചു

ഏപ്രിൽ 2 മുതൽ താരിഫുകൾ ഏർപ്പെടുത്തിയാൽ സ്വർണവില ഇനിയുംകുതിച്ചുയരും. അതേസമയം,ട്രംപിന്റെ പ്രഖ്യാപനത്തിൽ നേരിയ ഇളവുകളെങ്കിലും വന്നാൽ സ്വർണ്ണത്തിൻറെകുതിപ്പ് തുടർന്നേക്കില്ല.

author-image
Anitha
New Update
iewhj

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ 680 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 68,080 രൂപയാണ്.

എട്ട് ദിവസംകൊണ്ട് 2,600  രൂപയാണ് സ്വർണത്തിന് വർധിച്ചത്. പ്രസിഡൻറ് ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ലോകം. ഏപ്രിൽ 2 മുതൽ താരിഫുകൾ ഏർപ്പെടുത്തിയാൽ സ്വർണവില ഇനിയും കുതിച്ചുയരും. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ നേരിയ ഇളവുകളെങ്കിലും വന്നാൽ സ്വർണ്ണത്തിൻറെ കുതിപ്പ് തുടർന്നേക്കില്ല.  സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള വൻകിട നിക്ഷേപകർ താൽക്കാലികമായി ലാഭം എടുത്ത് പിരിയാനാണ് സാധ്യത. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,980  രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112  രൂപയാണ്. 

അതേസമയം, താൽക്കാലികമായ ഒരു ചാഞ്ചാട്ടം സ്വർണ്ണവിലയിൽ ഉണ്ടായാലും വരും ദിവസങ്ങളിൽ വില മുന്നോട്ട് തന്നെയായിരിക്കുമെന്നാണ് സൂചന. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വർണ്ണവില ഗ്രാമിന്. പവൻ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവൻ വിലയിൽ 10,880 രൂപയുടെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Todays Gold Rate Kerala Gold Rate gold rate