പിടിവിട്ട പോക്കിന് അന്ത്യം; സ്വര്‍ണവില 1400 രൂപ കുറഞ്ഞു

ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 95,960 രൂപയായി. 97,360 രൂപയായിരുന്നു പവന് ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ കുറഞ്ഞ് 11,995 ല്‍ എത്തി. 1,528 രൂപയുടെ കുറവാണ് ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വര്‍ണം പവന് 1,04,688 രൂപയിലെത്തി

author-image
Biju
New Update
gold

കൊച്ചി: സര്‍വ്വകാല റെക്കോര്‍ഡില്‍ കുതിക്കുന്നതിനിടെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. 1400 രൂപയാണ് പവന് ഇന്നു കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 95,960 രൂപയായി. 97,360 രൂപയായിരുന്നു പവന് ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ കുറഞ്ഞ് 11,995 ല്‍ എത്തി. 1,528 രൂപയുടെ കുറവാണ് ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വര്‍ണം പവന് 1,04,688 രൂപയിലെത്തി.

സ്വര്‍ണത്തിന്റെ തുടര്‍ച്ചയായ വിലക്കയറ്റം സാധാരണക്കാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വിപണിക്കും തിരിച്ചടിയായേക്കാം. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ മൂന്ന ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജും മൂന്ന് ശതമാനം മുതല്‍ 35 ശതമാനം വരെയുള്ള പണിക്കൂലിയും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് വലിയ തുക നല്‍കേണ്ടി വരുന്നുണ്ട്.