സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 115 രൂപ വര്‍ധിച്ച് 8,925 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും വന്‍ കുതിപ്പാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം മൂന്നു രൂപ വര്‍ധിച്ച് 153 രൂപയായി.

author-image
Biju
New Update
GOLD

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോഡ്. ഇന്നലെ രണ്ട് തവണ വിലകൂടിയ സ്വര്‍ണത്തിന് ഇന്നും വലിയ വര്‍ധനയാണ് വന്നിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 130 രൂപയാണ് വര്‍ധിച്ചത്. ഗ്രാം വില 10,845 രൂപയായി ഉയര്‍ന്നു. പവന്‍ വില 1,040 രൂപ കൂടിയപ്പോള്‍ 86,760 രൂപയിലേക്ക് എത്തി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 115 രൂപ വര്‍ധിച്ച് 8,925 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും വന്‍ കുതിപ്പാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം മൂന്നു രൂപ വര്‍ധിച്ച് 153 രൂപയായി.

സെപ്തംബര്‍ 1 മുതല്‍ ഇന്ന് വരെ 9,120 രൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്. ഇതും റെക്കോഡാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയത്ത് പോലും വില ഇത്രയധികം വര്‍ധിച്ചിരുന്നില്ല. ചൈന വ്യാപകമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വിലയ ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ആഗോള തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഓരോ രാജ്യത്തെയും കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പല രാജ്യങ്ങളും വാങ്ങല്‍ ആരംഭിക്കുകയും ചെയ്തു. പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് അന്താരാഷ്ട്ര വിലയിലടക്കം വര്‍ധനയുണ്ടായത്. ഈ പ്രവണത കുറച്ചു നാളുകള്‍ കൂടി തുടരുമെന്നാണ് വിവരം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 86,760 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ ഇതിലുനമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ സഹിതം ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 94,015 രൂപയെങ്കിലും വേണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

gold price hike kerala