പൊന്നിന് പൊള്ളുംവില; ഓണവിപണി ആശങ്കയില്‍

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7,895 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 6,145 രൂപയും 9 കാരറ്റിന് ഗ്രാമിന് 3,970 രൂപയുമാണ് ഇന്ന് വില.

author-image
Biju
New Update
gold

മുംബൈ: ഓണവിപണിയില്‍ ആശങ്കയുടെ നിഴല്‍ സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡും ഭേദിച്ച് മുന്നോട്ട്. ഗ്രാമിന് ഒറ്റയടിക്ക് 150 രൂപയും പവന് 1,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 9,620 രൂപയും പവന്‍ വില 76,960 രൂപയുമായി. ഓഗസ്റ്റ് എട്ടിനു കുറിച്ച പവന് 75,760 രൂപയെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ചെറുകാരറ്റുകളും വെള്ളിയും

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7,895 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 6,145 രൂപയും 9 കാരറ്റിന് ഗ്രാമിന് 3,970 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയും മുന്നേറ്റം തുടരുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 128 രൂപയിലെത്തി.

ഓണക്കച്ചവടത്തില്‍ കനത്ത തിരിച്ചടിയാണ് സ്വര്‍ണ വിലയിലെ ഈ മുന്നേറ്റം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 82,000 രൂപയെങ്കിലും മുടക്കേണ്ടി വരും. വില ഉയര്‍ന്നു നില്‍ക്കുന്നത് ആളുകളെ വാങ്ങുന്നതില്‍ നിന്ന് പിന്തരിപ്പിക്കുമെന്നത് കച്ചവടക്കാരെയും പ്രതിസന്ധയിലാക്കുന്നു.

2024 ഓഗസ്റ്റ് 30ന് പവന് 53,560 രൂപയായിരുന്നു ഒരു പവന്റെ വില. അതായത് ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത് 23,400 രൂപയുടെ വര്‍ധന.

രൂപയുടെ മൂല്യത്തിലുണ്ടായ കുറവും സെപ്റ്റംബറില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതും രാജ്യാന്തര വിലയില്‍ വര്‍ധനയുണ്ടാക്കിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3,454 ഡോളറിലെത്തിയിരുന്നു. റെക്കോഡ് വിലയില്‍ നിന്ന് 20 ഡോളറാണ് വര്‍ധിച്ചത്.

gold rate hike