സ്വർണ വില കുറഞ്ഞ നിരക്കിൽ തുടരുന്നു, വെള്ളിയുടെ വിലയും കുറഞ്ഞു തന്നെ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ പുറത്തു വന്നതോടുകൂടി വ്യാപാര യുദ്ധത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ട്. ഇത് മാന്ദ്യത്തിലേക്ക് വഴി വെച്ചേക്കുമെന്ന ഭീതിയിൽ നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള പ്രധാന കാരണം.

author-image
Anitha
New Update
jweiun

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200  രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 65,800 രൂപയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ പുറത്തു വന്നതോടുകൂടി വ്യാപാര യുദ്ധത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ട്. ഇത് മാന്ദ്യത്തിലേക്ക് വഴി വെച്ചേക്കുമെന്ന ഭീതിയിൽ നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള പ്രധാന കാരണം. ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8225  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6745 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102  രൂപയാണ്.

Gold Rate Today gold rate latest gold rate