സ്വർണ വില അഞ്ചു ദിവസത്തിന് ശേഷം വീണ്ടും കൂടി, സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി

പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000  കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320 രൂപയാണ്. ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിരുന്നു

author-image
Anitha
New Update
jiema

തിരുവനന്തപുരം: വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. അഞ്ച് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില ഉയരുന്നത്. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000  കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320 രൂപയാണ്. 

ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിരുന്നു. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നുള്ള സൂചകൾക്കിടെയാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ്. വെള്ളിയുടെ വില ഉയർന്നിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102  രൂപയാണ്. 

Gold Rate Today Gold Rate Kerala gold rate