/kalakaumudi/media/media_files/2025/07/19/gold-rate-2025-07-19-11-43-26.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് കൂടിയത്. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. 400 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഇതോടെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില 73000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 73360 രൂപയാണ്.
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നത് ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വപണി വില 20 രൂപയായി ഉയര്‍ന്ന് 9170 രൂപയായി.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 15 രൂപ ഉയര്‍ന്നു. വിപണി വില 7520 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. റെക്കോര്‍ഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപ.