സ്വര്‍ണവിലയില്‍ മുന്നേറ്റം

അമേരിക്കയിലെ അടിസ്ഥാന പിലശനിരക്കിന്റെ 'ഭാവി' സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണവിലയ്ക്ക് പുത്തനൂര്‍ജം പകര്‍ന്നത്.

author-image
Jayakrishnan R
New Update
GOLD

കൊച്ചി: അമേരിക്കയില്‍ നിന്ന് വീശിയെത്തിയ ഊര്‍ജം മുതലെടുത്ത് കേരളത്തില്‍ ഇന്നലെ സ്വര്‍ണവിലയില്‍ വന്‍ തിരിച്ചുകയറ്റം. സാധാരണ ദിവസവും രാവിലെ 9.24ഓടെയാണ് കേരളത്തില്‍ സ്വര്‍ണവില നിര്‍ണയം. എന്നാല്‍, രാജ്യാന്തര വില വീണ്ടും കുതിപ്പുതുടങ്ങിയതോടെ കേരളത്തില്‍ ഇന്നലെ  രാവിലെ എട്ടരയോടെ തന്നെ വില കൂടി. ആഭരണപ്രിയര്‍ക്ക് വീണ്ടും നിരാശ സമ്മാനിച്ച് ഗ്രാമിന് 60 രൂപ വര്‍ധിച്ച് വില 9,210 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 73,680 രൂപയുമായി.
അമേരിക്കയിലെ അടിസ്ഥാന പിലശനിരക്കിന്റെ 'ഭാവി' സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണവിലയ്ക്ക് പുത്തനൂര്‍ജം പകര്‍ന്നത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 0.16% താഴ്ന്ന് 98.73ല്‍ എത്തിയതും സ്വര്‍ണത്തിന് കരുത്തായി. 15 ഡോളര്‍ വര്‍ധിച്ച് 3,327 ഡോളറിലാണ് നിലവില്‍ രാജ്യാന്തര വിലയുള്ളത്. 

business